കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു .
കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന് കോടതിയില്‍ പറഞ്ഞിട്ടുണ്ട് . കൂടാതെ ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറി. അതേസമയം, തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കരുതെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത് . സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്നും ദിലീപ് കോടതിയോട് പറഞ്ഞു.