നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടല്‍; എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ നിന്ന് സുപ്രധാന വിധി. കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നല്‍കി.

വിചാരണ കോടതിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

വിചാരണ കോടതിയില്‍ രണ്ട് പ്രധാന ആവശ്യങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ വിചാരണ കോടതി ഈ ആവശ്യം തള്ളിയിരുന്നു. കേസില്‍ 16 സാക്ഷികളെ കൂടുതല്‍ വിസ്തരിക്കണം എന്നായിരുന്നു പ്രധാന ആവശ്യം. മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സല്‍ പകര്‍പ്പ് ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആയിരുന്നു മറ്റൊരു ആവശ്യം. ഈ രണ്ട് ആവശ്യവും ഹൈക്കോടതി അംഗീകരിച്ചു.

16 സാക്ഷികള്‍ക്ക് പകരം പ്രധാനപ്പെട്ട എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ രേഖകളുടെ അസ്സല്‍ പകര്‍പ്പ് ഹാജരാക്കാനും കോടതി അനുമതി നല്‍കി. വിചാരണ കോടതിയുടെ രണ്ട് ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടാണ് കേസില്‍ നിര്‍ണായകമായ ഹൈക്കോടതി ഉത്തരവ്.

കേസില്‍ എത്രയും പെട്ടെന്ന് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഈ കേസിലെ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ സമീപകാലത്ത് രാജി സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നിര്‍ദ്ദേശം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...