നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി ഇന്നവസാനിക്കും. ഈ മാസം 15 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. അതേസമയം 3 മാസം സമയം ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജി അടുത്തയാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുക.
കേസില്‍ കാവ്യാ മാധവന് അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. ദിലീപിന്റെ അടുത്ത ബന്ധുക്കളടക്കമുള്ളവര്‍ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയിട്ട് ഹാജരായില്ലെന്നും ഇത്തരത്തില്‍ കാലതാമസമുണ്ടായതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്നുമാവും അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കുക.