നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തുറന്നു; സ്ഥിരീകരണം

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വച്ച്‌ നിയമവിരുദ്ധമായി തുറന്നുവെന്ന് അന്വേഷണ സംഘത്തിന്റ റിപ്പോര്‍ട്ട്.

എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണുകയാണോ അതോ പകര്‍ത്തിയതാണോ എന്ന് വ്യക്തമല്ല. ദിലീപിനെതിരെ ചലച്ചിത്ര സംവിധായകന്‍ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ഉത്തരവിട്ടിരുന്നു.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അന്വേഷണം നടക്കുന്നതിനിടെയാണ് അന്വേഷണസംഘത്തിന്റെ സ്ഥിരീകരണം. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വച്ച്‌ നിയമവിരുദ്ധമായി തുറന്നുവെന്ന് അന്വേഷണ സംഘം വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മെമ്മറികാര്‍ഡിലെ ദൃശ്യങ്ങള്‍ കാണുകയാണോ അതോ പകര്‍ത്തിയതാണോ എന്ന് വ്യക്തമല്ല. ഇതില്‍ വിശദമായ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കൈമാറാന്‍ വിചാരണക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച്‌ 1 വരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ നല്‍കാതെ മൂന്നുമാസം കൂടി തുടരന്വേഷണത്തിന് വേണമെന്നാണ് ആവശ്യപ്പെട്ടത്. കൂടുതല്‍ സാക്ഷികളുടെ മൊഴിയെടുക്കാനുണ്ടെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ മാസം 10ന് തുടരന്വേഷത്തിന്റെ റിപ്പോര്‍ട്ട് കൈമാറാന്‍ കോടതി വീണ്ടും ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കുന്നതിെന എതിര്‍ത്ത് ദിലീപും കോടതിയില്‍ ഹര്‍ജി നല്‍കും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...