നടി ദീപിക പദുക്കോൺ ആശുപത്രിയിൽ. മുംബൈയിലെ ബ്രീച്ച് കാൻഡ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാത്രിയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ താരത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.