അജ്മൽ പി എ ||OCTOBER 05,2021
കട്ടപ്പനയിലെ ഹൃത്തിക് റോഷൻ എന്ന ചിത്രത്തിലൂടെ മലയാളികൾ സുപരിചിതയായ നടി ലിജോമോൾ വിവാഹിതയായി. അരുൺ ആന്റണിയാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയായിരുന്നു ലിജോമോൾ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കട്ടപ്പനയിലെ ഹൃത്തിക് റോഷൻ, ഹണി ബീ 2.5 എന്നീ ചിത്രങ്ങളിലും വേഷമിട്ടു.