നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു.എന്നാൽ അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ വൈകിട്ടോടെ സ്ഥിതി ഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

നടന്‍ ശരത് കുമാറാണ് മരണ വാര്‍ത്ത് ട്വീറ്റ് ചെയ്തത്. ‘നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അകാല വിയോഗ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. എന്റേയും കുടുംബത്തിന്റേയും അനുശോചനം അറിയിക്കുന്നു’, ശരത് കുമാര്‍ ട്വീറ്റ് ചെയ്തു.

2009 ലാണ് ബംഗളൂരുവിൽ വ്യവസായിയായ വിദ്യാസാഗറുമായുള്ള മീനയുടെ വിവാഹം നടന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പാര്‍ക്കിന്‍സണ്‍സ് ചികിത്സയില്‍ വന്‍ മുന്നേറ്റം: ഡിബിഎസ് ചികിത്സയ്ക്ക് ആധുനിക ന്യൂറോനേവ് എം.ഇ.ആര്‍ സാങ്കേതികവിദ്യ ദക്ഷിണേഷ്യയില്‍ ആദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി – മെഡ്‌ട്രോണിക്ക് കൂട്ടുകെട്ട്

ഇടത്ത് നിന്ന് വലത്തേക്ക്, ഡോ. അനുപ് ആർ വാര്യർ ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ആസ്റ്റർ മെഡ്സിറ്റി , ഡോ. ആശ കിഷോർ, സീനിയർ കൺസൾട്ടന്റ്,ന്യൂറോളജി ആൻഡ് മൂവ്മെന്റ് ഡിസോർഡർ ,ഫർഹാൻ യാസിൻ,...

ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

കൊച്ചി: മധ്യപ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച മലയാളി സൈനികന്‍ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ജബല്‍പൂരിലുള്ള നിര്‍മലിന്റെ ഭാര്യ...

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ഉള്‍പ്പെടെ 21 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. മദ്യനയത്തിലെ ക്രമക്കേട് വിഷയവുമായി ബന്ധപ്പെട്ടാണ് നടപടി. എന്ത് ചെയ്താലും കുഴപ്പമുണ്ടാക്കുന്നുവെന്ന ആരോപണവുമായി സിസോദിയ രംഗത്തുവന്നു. മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ...