വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ.പി സതീദേവി ചുമതലയേറ്റു

ജിയാസ് ജമാൽ ||OCTOBER 01,2021

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ.പി സതീദേവി ചുമതലയേറ്റു. സംസ്ഥാനത്തെ ഏഴാമത് വനിതാ കമ്മിഷന്‍ അധ്യക്ഷയാണ് പി സതീദേവി. സിപിഐഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ് ഇവര്‍. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായിരുന്നു. സതീദേവിയെ കമ്മിഷന്‍ അധ്യക്ഷയാക്കാന്‍ നേരത്തെ തന്നെ ധാരണയായിരുന്നു.

പരാതിക്കാരിയോടു മോശമായി സംസാരിച്ചതിന്റെ പേരില്‍ എം.സി.ജോസഫൈന്‍ രാജിവച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം. പാര്‍ട്ടിയുടേയോ ജാതിയുടേയോ മതത്തിന്റെയോ വ്യത്യാസമില്ലാതെ പരാതികള്‍ പരിഹരിക്കുമെന്ന് സതീദേവി പറഞ്ഞു.

സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ശക്തമായ ഇടപെടല്‍ കമ്മിഷന്റെ ഭാഗത്തുനിന്നുണ്ടാകും. കമ്മിഷന്‍ അധ്യക്ഷയെന്ന നിലയില്‍ നിഷ്പക്ഷമായി പ്രവര്‍ത്തനം നടത്തും. പരാതിക്കാരോട് ഒരു വിവേചനവും ഉണ്ടാകാത്ത പ്രവര്‍ത്തനം നടത്തും’. കമ്മിഷനെതിരെ ഉയര്‍ന്ന എല്ലാ പരാതികളും പരിഹരിച്ചുകൊണ്ടായിരിക്കും പ്രവര്‍ത്തനമെന്നും പി സതീദേവി പറഞ്ഞു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...