കാബൂള്‍ | അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന് റെയ്ഡ്. കാണ്ഡഹാറിലെയും ഹെറാത്തിലെയും എംബസികളിലാണ് പരിശോധന നടത്തിയത്. ഈ രണ്ട് എംബസികളും അടച്ചിട്ടിരിക്കുകയായിരുന്നു. ജലാലാബാദിലെയും കാബൂളിലെയും എംബസികളിലും പരിശോധന നടന്നോ എന്നത് വ്യക്തമല്ല.
എംബസി കെട്ടിടത്തില്‍ പ്രവേശിച്ച താലിബാന് സംഘം ഷെല്‍ഫുകളിലെ പേപ്പറുകളും ഫയലുകളും പരിശോധിച്ചു. എംബസികളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ഇവര്‍ കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.
താലിബാനിലെ പ്രബല വിഭാഗമായ ഹഖാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് കാബൂള്‍. അനസ് ഹഖാനി, സഹോദരന് സിറാജുദ്ദീന് ഹഖാനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തലസ്ഥാന നഗരിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.
അഫ്ഗാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന് റെയ്ഡ്; വാഹനങ്ങള്‍ കൊണ്ടുപോയി
വഴിനീളെ തടസ്സങ്ങള്‍ സൃഷ്ടിച്ച് താലിബാന്; ഇന്ത്യക്കാരുടെ മടക്കയാത്ര അനിശ്ചിതത്വത്തില്‍
രാജ്യത്ത് സജീവ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്
കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിനേഷന് അടുത്ത വര്‍ഷം മാര്‍ച്ചില്‍; കണക്കെടുപ്പ് തുടങ്ങി
അറസ്റ്റിന് വേണ്ടി അറസ്റ്റ് പാടില്ല; വ്യക്തി സ്വാതന്ത്ര്യം പ്രധാനം: സുപ്രീം കോടതി
അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് ഇനി ഹോണ്ട സിബി200എക്സും