ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥികള്‍ക്കായുള്ള ദില്ലിയിലെ ഹൈക്കമ്മീഷന് മുന്നില്‍ അഫ്ഗാന് പൗരന്മാരുടെ പ്രതിഷേധം. അഫ്ഗാന് അഭയാര്‍ത്ഥികളെ കൈവെടിയരുതെന്നും സഹായിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധം.
അഫ്ഗാന് പതാകയും പോസ്റ്ററുകളുമായി കുട്ടികളടക്കം ഇരുനൂറിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ദില്ലിയില്‍ വര്‍ഷങ്ങളായി താമസിക്കുന്നവരാണ്.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കാബൂളില്‍ നിന്ന് ദോഹ വഴി 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു. കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.