ഒന്നാം തീയതി തന്നെ ശമ്പളം അക്കൗണ്ടില്‍; അമ്പരന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍

സനോജ് എ എസ്‌ ||OCTOBER 05,2021

ഡല്‍ഹി: ഒന്നാം തീയതി തന്നെ ശമ്പളം കിട്ടിയതിന്‌റെ അമ്പരപ്പിലാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍. 2017 ന് ശേഷം ആദ്യമായാണ് മാസത്തിലെ ആദ്യ ദിവസം തന്നെ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടുന്നത് എന്നാണ് ഇവര്‍ പറയുന്നത്. എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം ലഭിക്കുന്നത്.

‘ഇതിനെ ടാറ്റ ഇഫ്ക്ട് എന്ന് വിളിച്ചോളൂ’ എന്നാണ് ഒരു ജീവനക്കാരന്‍ ഇക്‌ണോമിക് ടൈംസിനോട് പ്രതികരിച്ചത്.
ഒന്നാം തിയ്യതി അടിസ്ഥാന ശമ്പളം കിട്ടി. എയര്‍ ഇന്ത്യയില്‍ ജോലിക്ക് ചേര്‍ന്ന ശേഷം ആദ്യമായാണ് ഒന്നാം തിയ്യതി ശമ്ബളം കിട്ടുന്നത്’ – ജീവനക്കാരന്‍ പറഞ്ഞു.

ഏതാനും വര്‍ഷങ്ങളായി മാസത്തിന്റെ ഏഴാമത്തെയോ പത്താമത്തെയോ ദിവസത്തിലാണ് ജീവനക്കാര്‍ക്ക് ശമ്ബളം കിട്ടാറുള്ളത്. ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കുന്നതില്‍ മുന്തിയ പരിഗണനയാണ് കമ്ബനി നല്‍കുന്നതെന്നും ആഭ്യന്തര വിഷയങ്ങളില്‍ പ്രതികരണത്തിനില്ലെന്നുമാണ് വിമാനക്കമ്ബനിയുടെ നിലപാട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...