ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

രാജ്യദ്രോഹക്കേസില്‍ സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്ന് ഐഷാ സുല്‍ത്താനയുടെ പ്രധാന വാദം. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് ആണ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ടിവി ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വ്വമായിരുന്നില്ല. പരാമര്‍ശങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും ഐഷാ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

കവരത്തിയില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമാണ് ആവശ്യം. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ ജൈവായുധം ഉപയോഗിക്കുന്നുവെന്ന പരാമര്‍ശങ്ങളുടെ പേരില്‍ ആണ് ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്....

മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്. സിംഗപ്പൂരില്‍...

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്..നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്....