ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

ഐഷ സുൽത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കേസ് പ്രാരംഭഘട്ടത്തിലാണെന്നും കോടതി നിരീക്ഷിച്ചു. കേസിൽ അന്വേഷണം പുരോഗമിച്ചതിന്​ ശേഷം മാത്രമേ റദ്ദാക്കുന്നത്​ സംബന്ധിച്ച്​ തീരുമാനമെടുക്കുവെന്നും കോടതി വ്യക്​തമാക്കി.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഐഷ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. കവരത്തി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കി കേസിലെ തുടർനടപടികൾ അവസാനിപ്പിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഈ ആവശ്യം കോടതി അനുവദിച്ചില്ല. കേസിന്‍റെ തുടരന്വേഷണത്തിന് തടസ്സമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ലെന്നുമായിരുന്നു ഐഷ ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.

അതേസമയം, അന്വേഷണത്തിന്‍റെ പുരോഗതി അറിയിക്കാന്‍ ലക്ഷദ്വീപ് പൊലീസിന് കോടതി നിര്‍ദേശം നല്‍കി. ഐഷ സുൽത്താനയെ വിവിധ ദിവസങ്ങളിലായി ​പൊലീസ്​ മണിക്കൂറുകൾ ചോദ്യം ചെയ്​തിരുന്നു. ഈ ചോദ്യം ചെയ്യലിൽ നിന്ന്​ ലഭിച്ച വിവരങ്ങളാണ്​ കോടതിക്ക്​ കൈമാറേണ്ടത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...