ആലപ്പുഴയിൽ കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. 10 മണിയോടെയാണ് നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. ബി.ജെ.പി ആവശ്യപ്പെട്ട റൂട്ടിലാണ് വിലാപയാത്ര നടക്കുന്നത്. ജില്ലാകോടതിയിലും രഞ്ജിത്തിന്റെ വീട്ടിലുംമൃതദേഹം പൊതുദർശനത്തിന് വെക്കുന്നത്.
വെള്ളക്കിണറിലെ വീട്ടിലാണ് പൊതുദർശനം നടത്തും. അതിന് ശേഷം കുടുംബവീട്ടിലാണ് സംസ്കാരം നടക്കുക. രഞ്ജിത്തിന് അന്തിമോപചാരമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആലപ്പുഴയിലെത്തിയിട്ടുണ്ട്.