ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ സന്തോഷവാര്‍ത്ത ഇതാ വന്നെത്തി. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും റണ്‍ബീര്‍ കപൂറിനും ആദ്യത്തെ കണ്മണി പിറന്നു.
ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
രാവിലെ ആലിയയെ മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
രാവിലെ ആലിയയെ മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കുഞ്ഞ് ജനിച്ചാല്‍ ഒരു വര്‍ഷത്തേക്ക് പുതിയ സിനിമകള്‍ ചെയ്യേണ്ടെന്നാണ് ആലിയയുടേയും റണ്‍ബീറിന്റേയും തീരുമാനം. ഇതനുസരിച്ച് താരങ്ങള്‍ ബാക്കിയുള്ള സിനിമകളെല്ലാം വേഗം പൂര്‍ത്തിയാക്കിയിരുന്നു. ഗര്‍ഭകാലത്തെ അവസാന മാസങ്ങളില്‍ വരെ ആലിയ ജോലിത്തിരക്കുകളിലായിരുന്നു.
അയാന് മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും റണ്‍ബീറിന്റേയും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് താരങ്ങള്‍ പ്രണയത്തിലായത്. കഴിഞ്ഞ ഏപ്രിലിലാണ് ആലിയയും റണ്‍ബീറും വിവാഹിതരായത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.
ഗാല്‍ ഗാഡോട്ട്, ജാമി ഡോര്നന്, മത്തിയാസ് ഷ്വീഗോഫര്‍, സോഫി ഒക്കോനെഡോ എന്നിവര്‍ക്കൊപ്പം ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ഹോളിവുഡ് ചിത്രമാണ് ആലിയയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. രണ്‍വീര്‍ സിങ്ങിനൊപ്പം കരണ്‍ ജോഹറിന്റെ റോക്കി ഔര്‍ റാണി കി പ്രേം കഹാനിയും അടുത്ത വര്‍ഷം പുറത്തിറങ്ങും.
രണ്‍ബീര്‍ കപൂര്‍ രശ്മിക മന്ദാനയ്ക്കൊപ്പമുള്ള ആനിമല്‍സിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശ്രദ്ധ കപൂറിനൊപ്പമുള്ള ലവ് രഞ്ജന്റെ അടുത്ത ചിത്രവും പുരോഗമിക്കുന്നുണ്ട്.