രജിസ്റ്റര്‍ വിവാഹങ്ങളില്‍ നോട്ടീസ് പതിക്കുന്നത് സംബന്ധിച്ച് സുപ്രധാന വിധി പ്രസ്താവന പുറപ്പെടുവിച്ച് അലഹബാദ് ഹൈക്കോടതി. വിവാഹത്തിന് മുന്‍പ് നോട്ടീസ് പതിക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമായും പലിക്കപ്പെടേണ്ടതല്ലെന്നും വധുവരന്മാര് ആവശ്യപ്പെട്ടാല്‍ മാത്രം അത്തരത്തിൽ ചെയ്താല്‍ മതിയെന്നുമാണ് ജസ്റ്റസ് വിവേക ചൗധരി വിധിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
സ്പെഷല്‍ മാരേജ് ആക്ടിലെ ആറ്, ഏഴ് വകുപ്പുകള്‍ അനുസരിച്ചാണ് 30 ദിവസത്തേക്ക് നോട്ടീസ് പതിക്കുന്നത്. വിവാഹത്തില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഈ നോട്ടീസ്. ഇത് വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം വരന്റെയും വധുവിന്റെയും വിശദാംശങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമെ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കാവൂവെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.