ഏറ്റവും പുതിയ ചിത്രമായ പുഷ്പയ്ക്ക് വേണ്ടി അല്ലു അര്ജുന് വാങ്ങുന്നത് 70 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.
പുഷ്പയുടെ രണ്ടു ഭാഗങ്ങളിലുമായി അല്ലു അര്ജുന് 60 മുതല്‍ 70 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. തെലുങ്കിന് പുറമേ തമിഴ് , ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.
മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അഴിമതിക്കാരനായ പൊലീസുകാരന്റെ വേഷമാണ് ഫഹദ് ചെയ്യുന്നത്.