പൃഥ്വിരാജിനേയും നയന്‍താരയേയും പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ഗോള്‍ഡിന്റെ റിലീസ് മാറ്റി.
ഓണം റിലീസായി ചിത്രം എത്തും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ തങ്ങളുടെ ഭാഗത്തു നിന്നു ജോലി വൈകിയതിനാല്‍ ചിത്രം എത്താന്‍ വൈകും എന്നാണ് ആരാധകരെ അല്‍ഫോണ്‍സ് പുത്രന് അറിയിച്ചത്. ഓണം കഴിഞ്ഞ് ചിത്രം എത്തുമെന്നും പറയുന്നുണ്ട്.
‘ഞങ്ങളുടെ ഭാഗത്ത് ജോലി വൈകിയതിനാല്‍ ‘ഗോള്‍ഡ്’ ഓണം കഴിഞ്ഞ് റിലീസ് ചെയ്യും. കാലതാമസത്തിന് ദയവായി ഞങ്ങളോട് ക്ഷമിക്കൂ. ഗോള്‍ഡ് റിലീസ് ചെയ്യുമ്ബോള്‍ ഈ കാലതാമസം നികത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’- എന്നാണ് അല്‍ഫോണ്‍സ് പുത്രന് കുറിച്ചത്. പോസ്റ്റ് പൃഥ്വിരാജും പങ്കുവച്ചിട്ടുണ്ട്.
പ്രേമം സിനിമയ്ക്കു ശേഷം തിയറ്ററില്‍ എത്തുന്ന അല്‍ഫോണ്‍സ് പുത്രന്റെ ചിത്രമാണ് ഇത്. അതിനാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ഓണത്തിന് സിനിമ തിയറ്ററില്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. റിലീസ് മാറ്റിയത് ആരാധകരെ നിരാശരാക്കി. ഓണം നാളുകളില്‍ റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നതെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല. ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും പോസ്റ്ററുമെല്ലാം വൈറലായിരുന്നു. വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് നിര്‍മാണം.