ഒന്നല്ല രണ്ടാണ് ; സ്ഥാനാർത്ഥി രാജീവ് സക്കറിയക്കായി വോട്ട് തേടി ഇരട്ട സഹോദരൻ ലിജീവും

ഒരേ വാർഡിൽ ഒരേ സമയം രണ്ട് ഇടങ്ങളിൽ വോട്ട് തേടാൻ ആലുവയിലെ ഇരുപതാം വാർഡിൽ മത്സരിക്കുന്ന രാജീവെന്ന രാജീവ് സക്കറിയയ്ക്ക് കഴിയും. എങ്ങനെയെന്നല്ലെ, തന്റെ ഇരട്ട സഹോദരനിലൂടെ. ആലുവ ഇരുപതാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയായ രാജീവ് സക്കറിയയ്ക്ക് , ലിജീവ് സക്കറിയ എന്ന ഇരട്ട സഹോദരൻ കൂടിയുണ്ട്. പ്രചാരണത്തിനും മറ്റുമായി പൊതുജനങ്ങളെ കാണാൻ സ്ഥാനാർത്ഥി രാജീവിന് കൂട്ടായി അറിഞ്ഞോ അറിയാതയോ സഹോദരനും പങ്കാളിയാകുന്നു.

നാട്ടുകാർക്ക് മത്സരാർത്ഥിയെ മാറി പോകുന്ന അവസ്ഥയാണ് നിലവിൽ ഇരുപതാം വാർഡിൽ. ആകെയൊരു ആശയ കുഴപ്പം. രാജീവ് എന്ന തെറ്റിദ്ധാരണയിൽ ആളുകൾ തന്നെ നോക്കി ചിരിക്കുമ്പോഴും വിവരങ്ങൾ തിരക്കുമ്പോഴും ലിജീവ് ഒഴിഞ്ഞുമാറാറില്ല. പകരം തന്റെ ഇരട്ട സഹോദരനാണ് രാജീവെന്നും മത്സരാർത്ഥി അദ്ദേഹമാണെന്നും പറയും. എന്നിരുന്നാലും ഇതിനൊരു പോംവഴിയും ലിജീവ് കണ്ടെത്തിയിട്ടുണ്ട്. സഹോദരനുവേണ്ടി തന്റെ വസ്ത്ര ധാരണവും ലിജീവ് മാറ്റി. മുണ്ടിന് പകരം പാന്റ്സാക്കി. ഷർട്ടും മാറ്റി. അത് മാത്രമല്ല, ഒറ്റ നോട്ടത്തിൽ ആളെ തിരിച്ചറിയാൻ ഒരു എളുപ്പ വഴിക്കൂടി നാട്ടുകാർക്കായി പറഞ്ഞു കൊടുക്കുന്നുണ്ട് ഈ സഹോദരങ്ങൾ. രണ്ടുപേരെയും തമ്മിൽ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു മുറിപ്പാട് ലിജീവിന്റെ നെറ്റിയിലുണ്ട്.

ഇങ്ങനെയൊക്കെ ആയാലും ഒരേ സമയം മത്സരിക്കുന്ന വാർഡിൽ തന്നെ രണ്ടിടങ്ങളിൽ വോട്ട് തേടാമെന്നുള്ള സന്തോഷവും ഇരുവരും മറച്ചുവെയ്ക്കുന്നില്ല. ഒപ്പം താൻ കാരണം രാജീവിനുള്ള വോട്ടുകൾ നഷ്ടമാവരുതെന്ന വാശിയും ലിജീവിനുണ്ട്. അതുകൊണ്ട് തന്നെ ഏതുനേരവും നിറഞ്ഞ ചിരിയുമായാണ് ലിജീവിന്റെ നടപ്പും. ആലുവ നഗരസഭയിൽ എൽഡിഎഫിന്റെ ചെയർമാൻ സ്ഥാനാർഥി കൂടിയാണ് രാജീവ് സക്കറിയ. വർഷങ്ങളായി പൊതുപ്രവർത്തന രംഗത്ത് തുടരുന്ന വ്യക്തി കൂടിയാണ് രാജീവ്. ഇത്തവണ സ്വന്തം വാർഡിലാണ് രാജീവിന്റെ മത്സരം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...