പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന അമലപോളിന്റെ പരാതിയില്‍ മുന്‍ കാമുകന് ഭവ്നിന്ദര് സിംഗ് അറസ്റ്റില്‍.
തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി വില്ലുപുരം ജില്ലാ ക്രൈംബ്രാഞ്ച് പൊലീസിന് നല്കിയ പരാതിയിലാണ് അറസ്റ്റ്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും സാമ്ബത്തികമായും മാനസികമായും ബുദ്ധിമുട്ട് സൃഷ്ടിച്ചെന്നും പരാതിയില്‍ പറയുന്നു. 2018 ല്‍ സ്വകാര്യമായി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചതായി പരാതിയില്‍ പറയുന്നു.അമലയും ദവ്നിന്ദറും ചേര്‍ന്ന് സിനിമ ബിസിനസുമായി ബന്ധപ്പെട്ട സ്ഥാപനം നടത്തിയിരുന്നു. ഇതിലൂടെ തന്റെ ഫണ്ടും സ്വത്തുക്കളും ദുരുപയോഗം ചെയ്തുവെന്നാണ് അമലയുടെ പരാതി.നാലു വര്‍ഷം നീണ്ട പ്രണയത്തിനുശേഷംതമിഴ് സംവിധായകന് എ.എല്‍ വിജയ് യെ വിവാഹം കഴിച്ച അമല പിന്നീട് ബന്ധം വേര്‍പ്പെടുത്തുകയും ചെയ്തു.