3 ബില്യണ്‍ ഡോളറിലധികം ആമസോണ്‍ ഓഹരികള്‍ വിറ്റയിച്ചു


ഈ വര്‍ഷം ആമസോണ്‍ കമ്ബനിയുടെ മൂല്യത്തില്‍ 75% വര്‍ദ്ധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ മേധാവി ജെഫ് ബെസോസ് തന്റെ ആമസോണ്‍ ഓഹരികളിലെ 3 ബില്യണ്‍ ഡോളറിലധികം വിറ്റു. എന്തുകൊണ്ടാണ് ഇത്രയധികം ഓഹരികള്‍ വിറ്റതെന്ന് ആമസോണ്‍ സിഇഒ വ്യക്തമാക്കിയിട്ടില്ല. പക്ഷേ അദ്ദേഹം ഇടക്കിടക്ക് തന്റെ ഓഹരികള്‍ വില്‍ക്കുകയും, ഇത് തന്റെ ബ്ലൂ ഒറിജിന്‍ ബഹിരാകാശ കമ്ബനിക്കും മറ്റ് സംരംഭങ്ങള്‍ക്കും പണം കണ്ടെത്താനായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്.

വലിയ അളവില്‍ ഓഹരി വിറ്റഴിക്കല്‍ നടത്തിയിട്ടും ബ്ലൂം ബെര്‍ഗ് കോടീശ്വര പട്ടികയില്‍ ഒന്നമതാണ് ബെസോസ്.് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി. അദ്ദേഹത്തിന്റെ ആസ്തി 191 ബില്യണ്‍ ഡോളറാണ്. ഈ വര്‍ഷം ഇതുവരെ 76 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ആസ്തിയില്‍ ഉണ്ടായിരിക്കുന്നത.്

വലിയ ആസ്തികളുള്ള കോടീശ്വരന്മാര്‍ സാധാരണയായി അവരുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോകള്‍ വൈവിധ്യവത്കരിക്കാറുണ്ട്. അതായത് എല്ലാ ആസ്തികളും ഒരേ നിക്ഷേപത്തില്‍ ഒതുക്കില്ല. ഈ വര്‍ഷം മാത്രം 10 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ആമസോണ്‍ ഓഹരികള്‍ അദ്ദേഹം വിറ്റയിച്ചു. 2019ല്‍ ഏകദേശം 3 ബില്യണ്‍ ഡോളര്‍ വില മതിക്കുന്ന ഓഹരികള്‍ വിറ്റിരുന്നു.

ബെസോസിന്റെ ഓഹരി വില്‍പ്പനയെക്കുറിച്ച്‌ ആമസോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്ലൂ ഒറിജിന് ധനസഹായം നല്‍കുന്നതിനായി പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വില്‍ക്കുന്നുണ്ടെന്ന് ബെസോസ് മുമ്ബ് പറഞ്ഞിരുന്നു.കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി അദ്ദേഹം അടുത്തിടെ 10 ബില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ചിരുന്നു

കഴിഞ്ഞ മാസം ബ്ലൂ ഒറിജിന്‍ ന്യൂ ഷെപ്പേര്‍ഡ് എന്ന ബഹിരാകാശ ടൂറിസം റോക്കറ്റ് വിക്ഷേപിച്ചിച്ചിരുന്നു. ഇത് ന്യൂ ഷെപ്പേര്‍ഡിന്റെ പതിമൂന്നാമത്തെ പരീക്ഷണ പറക്കലായിരുന്നു. എന്നാല്‍ ഇതുവരെ മനുഷ്യരുമായി ബഹിരാകാശത്തേയ്ക്ക് പറന്നിട്ടില്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...