അംബാനിക്ക് ഭീഷണി; കാറുടമയുടേത് കൊലപാതകമെന്ന് എ.ടി.എസ്

മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തുക്കളുമായി നിര്‍ത്തിയിട്ട സ്‌കോര്‍പിയോയുടെ ഉടമ മന്‍സുഖ് ഹിരേനയെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധസേന (എ.ടി.എസ്)യുടെ നിഗമനം. വായില്‍ ടവ്വലുകള്‍ തിരുകി മുഖത്ത് മാസ്‌കിട്ട നിലയിലാണ് ബന്ദര്‍ കടലിടുക്കില്‍ നിന്ന് മൃതദേഹം കിട്ടിയത്.

കൊലയാളികളുടെ ആസൂത്രണം പാളിയതിനാലാണ് പെട്ടെന്നുതന്നെ മൃതദേഹം കാണാന്‍ ഇടയാക്കിയതെന്നാണ് എ.ടി.എസിന്‍റെ ഭാഗത്തുനിന്നുള്ള സൂചനകള്‍. അപ്രതീക്ഷിതമായി വേലിയിറക്കമുണ്ടായതിനാല്‍ മൃതദേഹം മുങ്ങുകയോ ഒലിച്ചുപോവുകയോ ചെയ്തില്ല. ഹിരേന്‍റെ മൃതദേഹം ദൂരെ നിന്ന് ഒലിച്ചുവന്നതല്ലെന്ന് വ്യക്തമായിട്ടുണ്ട്.

ഹിരേനെ കാണാതായ വ്യാഴാഴ്ച രാത്രി പത്തിന് അദ്ദേഹത്തിന്‍റെ ഒരു മൊബൈല്‍ 40 കിലോമീറ്റര്‍ അകലെയുള്ള വസായിയിലെ ഒരു ഗ്രാമത്തില്‍ വച്ചും മറ്റൊരു മൊബൈല്‍ ഈ പ്രദേശത്തു നിന്ന് പത്തു കിലോമീറ്റര്‍ കൂടി അകലെയുള്ള തുംഗരേശ്വറില്‍ വച്ചുമാണ് പ്രവര്‍ത്തനം നിലച്ചത്.

ഇത് പോലീസിനെ തെറ്റുധരിപ്പിക്കാന്‍ കൊലയാളികള്‍ ബോധപൂര്‍വം ചെയ്തതാണെന്നും എ.ടി.എസ് സംശയിക്കുന്നു, മൊബൈലുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ താവ്‌ഡെ എന്നവകാശപ്പെട്ട് ഒരാല്‍ വ്യാഴാഴ്ച രാത്രി എട്ടിന് ഹിരേനെ ഫോണില്‍ വിളിച്ചിരുന്നു. അയാളെ കാണാന്‍ പോയ ഹിരേന്‍ പിന്നെ തിരിച്ചുവന്നില്ല. ഹിരേന്റെ ഭാര്യ വിമല നല്‍കിയ പരാതിയില്‍ ഞായറാഴ്ചയാണ് എ.ടി.എസ് അജ്ഞാതര്‍ക്കെതിരേ കൊലപാതകത്തിന് കേസെടുത്തത്. പോലീസ് കേസ് എ.ടി.എസിന് നല്‍കുകയായിരുന്നു.

കഴിഞ്ഞ 25ന് വൈകീട്ടാണ് മുകേഷ് അംബാനിയുടെ വീടിനടുത്ത് 20 ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണിക്കത്തും അംബാനിയുടെ സുരക്ഷാ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുമായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കോര്‍പിയോ ഹിരന്റേതാണെന്ന് ബോധ്യപ്പെട്ടതോടെ പൊലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

കഴിഞ്ഞ 17ന് മുംബൈയിലേക്കുള്ള യാത്രമധ്യേ കാര്‍ കേടുവരികയും െഎരോളി പാലത്തിനടുത്ത് നിറുത്തിടുകയും ചെയ്തതായിരുന്നുവെന്നും പിന്നീട് കാണാതായെന്നുമാണ് മന്‍സുഖ് ഹിരേന്‍ മൊഴി നല്‍കിയത്. വാഹനം കാണാതായതുമായി ബന്ധപ്പെട്ട് ഹിരേന്‍ നല്‍കിയ പരാതിയും എ.ടി.എസ് അന്വേഷിക്കുന്നുണ്ട്. കാണാതാകുന്നതിന് തൊട്ടുമുമ്പ്, കേസില്‍ പ്രതിയെന്നോണം പൊലിസുകാരും മാധ്യമ പ്രവര്‍ത്തകരും പെരുമാറുന്നുവെന്നും ഉപദ്രവിക്കുന്നുവെന്നും ആരോപിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഹിരേന്‍ കത്തെഴുതിയിരുന്നു. അംബാനിയുടെ വീടിനുമുന്നില്‍ സ്‌ഫോടക വസ്തുക്കളുമായി സ്?കോര്‍പിയോ കണ്ടെത്തിയ കേസ്‌കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാ?ച ദേശീയ അന്വേഷണ ഏജന്‍സിക്ക്? (എന്‍.ഐ.എ) കൈമാറി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...