അമേരിക്കയിലെ അറ്റ്ലാന്റയിൽ മൂന്ന് മസാജുപാർലറുകൾക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ എട്ട് മരണം. കൊല്ലപ്പെട്ടവരിൽ ആറ് പേർ ഏഷ്യൻ വംശജരാണ്.
ആക്രമണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ആക്വർത്ത് നഗരത്തിന് സമീപമുള്ള യങ്സ് ഏഷ്യൻ മസാജ് പാർലറിൽ ഉണ്ടായ വെടിവയ്പ്പിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ഗോൾഡൻ മസാജ് സ്പാ, അരോമ തെറാപ്പി സ്പാ എന്നിവടങ്ങളിലുണ്ടായ വെടിവയ്പ്പിൽ നാലുപേരും കൊല്ലപ്പെട്ടു.
അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.