അമേരിക്കയിൽ ആയുധങ്ങൾ നിരോധിക്കണമെന്ന്‌ ജോ ബൈഡൻ

അമേരക്കയിൽ ആയുധങ്ങൾ നിരോധിക്കണമെന്നും തോക്ക് വാങ്ങാനുള്ള കുറഞ്ഞ പ്രായം ഉയർത്തണമെന്നും പ്രസിഡന്റ് ജോ ബൈഡൻ. രാജ്യത്ത് തുടർച്ചയായി നടക്കുന്ന വെടിവെയ്പിൽ ആശങ്കയറിയിച്ച അദ്ദേഹം കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടി ആയുധങ്ങൾ നിരോധിക്കണമെന്ന് പറഞ്ഞു. ആയുധം വാങ്ങാനുള്ള കുറഞ്ഞ പ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്തണമെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.

ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് നിരോധിക്കാൻ ആയുധങ്ങൾ വാങ്ങാനുള്ള പ്രായം വർദ്ധിപ്പിക്കുകയാണ് വേണ്ടത്. ഉയർന്ന ശേഷിയുള്ള ആയുധങ്ങളും നിരോധിക്കണം. സുരക്ഷാ നിയമങ്ങൾ കർശനമാക്കണമെന്നും രാജ്യത്ത് തോക്ക് നിർമ്മാതാക്കളെ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആയുധങ്ങൾ നിരോധിക്കുന്നത് ആരുടെയും അവകാശങ്ങൾ കവർന്നെടുക്കലല്ല. മറിച്ച് കുട്ടികളെയും കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്. വെടിയേൽക്കാതെ സ്‌കൂളിലും പള്ളിയിലും പോകാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കലാണ് ലക്ഷ്യമിടുന്നത് എന്ന് ബൈഡൻ പറഞ്ഞു. ജനങ്ങളെ തോക്ക് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കില്ലെന്നും, എന്നാൽ ഉത്തരവാദിത്വമില്ലാത്തവർക്ക് ഇനി ഇത്തരം ആയുധങ്ങൾ അനുവദിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മെയ് 24 ന് ടെക്‌സസിലെ സ്‌കൂളിൽ നടന്ന വെടിവെയ്പിൽ 19 കുട്ടികൾ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടിരുന്നു. 2018 ൽ ഫ്‌ലോറിഡയിലെ ഹൈസ്‌കൂളിൽ നടന്ന വെടിവെയ്പിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണമായിരുന്നു അത്. അന്ന് 17 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഒക്ലഹോമയിലെ ആശുപത്രിയിലും സമാനമായ രീതിയിൽ വെടിവെയ്പുണ്ടായി. നാല് പേരാണ് ആക്രമണത്തിൽ മരിച്ചത്. ഇത് തുടർക്കഥയായതോടെയാണ് ആയുധങ്ങൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കാൻ നിയമം കൊണ്ടുവരാൻ ബൈഡൻ തീരുമാനിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...