കര്‍ഷകര്‍ക്കായുള്ള നിരാഹാര സമരത്തില്‍ നിന്നും അന്ന ഹസാരെ പിന്മാറി

മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ അന്ന ഹസാരെ മൂന്ന് കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടത്താനിരുന്ന തന്റെ ഉപവാസം റദ്ദാക്കി. ബിജെപി മുതിര്‍ന്ന നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇന്നലെ തീരുമാനം പ്രഖ്യാപിച്ചത്.

‘ഞാന്‍ വളരെക്കാലമായി വിവിധ വിഷയങ്ങളില്‍ സമരം ചെയ്യുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നത് കുറ്റകരമല്ല. മൂന്ന് വര്‍ഷമായി ഞാന്‍ കര്‍ഷകരുടെ പ്രശ്‌നം ഉന്നയിക്കുന്നു. വിളകള്‍ക്ക് ശരിയായ വില ലഭിക്കാത്തതിനാല്‍ അവര്‍ ആത്മഹത്യ ചെയ്യുന്നു. എം‌എസ്‌പി (മിനിമം സപ്പോര്‍ട്ട് പ്രൈസ്) 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് എനിക്ക് കത്ത് ലഭിച്ചു,’ അന്ന ഹസാരെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കര്‍ഷകര്‍ക്കായുള്ള തന്റെ 15 ആവശ്യങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം തീരുമാനിച്ചതിനാല്‍ ഇന്ന് മുതല്‍ നടത്താനിരുന്ന നിരാഹാര സമരം റദ്ദാക്കിയാതായി അന്ന ഹസാരെ വ്യക്തമാക്കി.

ജനുവരി അവസാനത്തോടെ തന്റെ ജീവിതത്തിലെ അവസാന നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ചുകൊണ്ട് ഈ മാസം ആദ്യം 83 കാരനായ അന്ന ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...