കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി നിരഹാര സമരം ആരംഭിക്കുമെന്ന് സാമൂഹിക പ്രവര്ത്തകന് അന്നാ ഹസാരെ. ഇതിന്റെ ഭാഗമായി ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. കര്‍ഷകര്‍ക്ക് വേണ്ടിയുള്ള തന്റെ നിര്‍ദേശങ്ങള്‍ കേന്ദ്രം തള്ളിയതിനാലാണ് പ്രത്യക്ഷ സമരത്തിനിറങ്ങുന്നതെന്ന് ഹസാരെ പറഞ്ഞു. മൂന്നുമാസത്തിനുള്ളില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷിമന്ത്രിക്കും അഞ്ചുതവണ കത്തെഴുതിയിരുന്നു. എന്നിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം തയാറായില്ല. അതിനാല്‍, ജനുവരി 30 മുതല്‍ റലേഗന്‍ സിദ്ധിയിലെ യാദവ്ബാവ ക്ഷേത്രത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അക്രമരഹിതമായ പ്രതിഷേധമാണ് ആവശ്യമെന്നും റിപ്പബ്ലിക് ദിനത്തിലെ ട്രാക്റ്റര്‍ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഹസാരെ പറഞ്ഞു.
കര്‍ഷക പ്രക്ഷോഭത്തിനു പിന്തുണ; ജനുവരി 30 മുതല്‍ അനിശ്ചിതകാല സമരമെന്ന് അന്നാ ഹസാരെ
Previous articleജനപിന്തുണയില്‍ ട്രംപിനെ മറി കടന്ന് ജോ ബൈഡന്
Next articleമെഡിക്കൽ കോളജ് ഡോക്ടർമാർ സൂചനാ സമരം നടത്തി
Similar Articles
കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി
കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...
ഹൈദരാബാദ് ഏറ്റുമുട്ടല്‍ വ്യാജം; പൊലീസുകാരെ കൊലക്കുറ്റത്തിനു വിചാരണ ചെയ്യണം: സുപ്രീം കോടതി സമിതി
ന്യൂഡല്‍ഹി: ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ വെടിവച്ചുകൊന്നത് വ്യാജ ഏറ്റുമുട്ടട്ടലിലെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍.
പ്രതികള്‍ പൊലീസിന്റെ പിസ്റ്റള്‍ തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ചെന്ന ഹൈദരാബാദ് പൊലീസിന്റെ വാദം തെറ്റെന്ന് സമിതി...
Comments
Most Popular
കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി
കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...
ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ
ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....
ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ
പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....