ഖത്തര്‍ സെനഗല്‍ മത്സരത്തില്‍ ആഫ്രിക്കന്‍ ചാമ്ബ്യന്മാരായ സെനഗലിന് വിജയം.
ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് സെനഗല്‍ കീഴടക്കിയത്. മത്സരത്തില്‍ മികച്ച പോരാട്ടവീര്യം പുറത്തെടുത്ത അറേബ്യന്‍ സംഘം സെനഗലിന് വെല്ലുവിളി ഉയര്‍ത്തിയാണ് കീഴടങ്ങിയത്.
മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് സെനഗലായിരുന്നെങ്കിലും ചില മികച്ച നീക്കങ്ങളിലൂടെ ഖത്തര്‍ ആരാധകരുടെ മനം കവര്‍ന്നു. ഫിനിഷിങ്ങിലെ പിഴവുകളാണ് ഖത്തറിന് തിരിച്ചടിയായത്. മറുവശത്ത് ടൂര്‍ണമെന്റിലെ ആദ്യ വിജയവുമായി സെനഗല്‍ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ സജീവമാക്കി.