ന്യൂയോര്‍ക്ക് : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വീണ്ടും ബലാത്സംഗ പരാതിയുമായി അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇ ജീന്‍ കാരോള്‍.
ലൈംഗികാതിക്രമം നടന്നാല്‍ സമയപരിധി നോക്കാതെതന്നെ നിയമനടപടി സ്വീകരിക്കാന്‍ ഇരകള്‍ക്ക് അവകാശം നല്കുന്ന അഡല്‍ട്ട് സര്‍വൈവേഴ്സ് ആക്ട് പ്രകാരമാണ് ഇപ്പോഴത്തെ പരാതി. വ്യാഴാഴ്ചയാണ് ഈ നിയമം പ്രാബല്യത്തില്‍വന്നത്. 27 വര്‍ഷംമുമ്ബ് ന്യൂയോര്‍ക്കില്‍വച്ച് ട്രംപ് പീഡിപ്പിച്ചെന്നാണ് 78കാരിയുടെ പരാതി.
2019ല്‍ ജീന്‍ കാരോള്‍ ട്രംപിനെതിരെ പരാതി നല്കിയപ്പോള് ട്രംപ് കാരോളിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ കാരോള്‍ നല്കിയ മാനനഷ്ടകേസ് ഫെബ്രുവരി ആറിന് കോടതി പരിഗണിക്കും.