കൊച്ചി:സാമ്ബത്തിക തട്ടിപ്പു കേസില്‍ സംവിധായകനും നടനിമായ മേജര്‍ രവിക്ക് മുന്‍കൂര്‍ ജാമ്യം.
സ്വകാര്യ സെക്യൂരിറ്റി കമ്ബിയില്‍ ഡയറക്ടറാക്കാമെന്ന് പറഞ്ഞ് അമ്ബലപ്പുഴ സ്വദേശി ഷൈനിന്റെ കയ്യില്‍ നിന്ന് 1.75 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. മേജര്‍ രവിക്കൊപ്പം തണ്ടര്‍ഫോഴ്സ് ലിമിറ്റഡ് കമ്ബനി എംഡി അനില്‍ കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പ്രതികള്‍ ഇന്ന് പൊലീസിനു മുന്നില്‍ ഹാജരാകണം. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യേണ്ടിവന്നാല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്ന് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവില്‍ പറയുന്നു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.