തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ കുഞ്ഞിന്റെ ഡി.എന്‍.എ ഫലം ഇന്ന് ലഭിച്ചേക്കും. കുഞ്ഞിന്റെ രക്ത സാമ്പിള്‍ ഇന്നലെയാണ് ശേഖരിച്ചത്. തുടര്‍ന്ന് അനുപമയുടേയും അജിത്തിന്റേയും രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിരുന്നു.
ഡി എന്‍ എ പരിശോധന ഫലം പോസിറ്റീവായാല്‍ കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കാനുള്ള നടപടികള്‍ സി ഡബ്ല്യൂ സി സ്വീകരിക്കും.
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലാണ് പരിശോധന.
കുഞ്ഞിനെ എത്രയും ലഭിക്കുമെന്നാണ് പ്രതീക്ഷ. ഡിഎന്‍എ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കും. കുഞ്ഞിനെ ലഭിച്ചാലും സമരം തുടരും, സമരരീതി മാറും. കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ ഉള്‍പ്പടെ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം തുടരുമെന്നും അനുപമ വ്യക്തമാക്കി.