ചെറിയ വേഷങ്ങളിലൂടെ നായികപദവിയിലേക്ക് എത്തിയ നടിയാണ് അനു സിത്താര. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു താരം. ആദ്യ സിനിമക്ക് തനിക്ക് പ്രതിഫലമൊന്നും ലഭിച്ചില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അനു. ആരാധകരുമായുള്ള സംവാദത്തിനിടയിലാണ് തനിക്ക് ലഭിച്ച പ്രതിഫലം പൂജ്യമാണെന്ന് തുറന്നു പറഞ്ഞത്.
പ്രിയപ്പെട്ട നടൻ ആരാണ് എന്ന ചോദ്യത്തിന് മമ്മൂട്ടി എന്നായിരുന്നു അനുവിന്റെ ഉത്തരം. ആദ്യത്തെ വരുമാനം എത്രയായിരുന്നു, വീട്ടിൽ വിളിക്കുന്ന പേര്, അച്ഛന്റെയും അമ്മയുടെയും പേരുകൾ തുടങ്ങിയ കാര്യങ്ങളും ആരാധകര്‍ ചോദിച്ചു. 1995 ലാണ് ജനിച്ചത്, അച്ഛന്റെ പേര് അബ്ദുൽ സലാം, അമ്മയുടെ പേര് രേണുക എന്നിങ്ങനെ കാര്യങ്ങള്‍ വ്യക്തമാക്കിയ അനു, ചിങ്ങിണി എന്നാണ് തന്നെ വീട്ടിൽ വിളിക്കുന്നതെന്നും പറയുന്നു.