കോപ്പ അമേരിക്ക ഫുട്ബോള്‍ മത്സരത്തില്‍ ജയം തുടരാന്‍ അര്‍ജന്‍റീന

കോപ്പ അമേരിക്ക ഫുട്ബോള്‍ മത്സരത്തില്‍ ഗ്രൂപ്പ് ബിയില്‍ അ‍ര്‍ജന്‍റീന നാളെ പരാഗ്വേയെ നേരിടും.ഫുട്ബോള്‍ പ്രേമികള്‍ വളരെ ആവേശത്തിലാണ്. ഇന്ത്യന്‍സമയം പുലര്‍ച്ചെ അഞ്ചരയ്‌ക്കാണ് കളി ആരംഭിക്കുക. ഉറുഗ്വേ-ചിലെ പോരാട്ടവും നാളെ നടക്കും.

കരുത്തരായ ഉറുഗ്വേക്കെതിരെ നേടിയ ഒറ്റ ഗോള്‍ ജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് ലിയോണല്‍ മെസിയും സംഘവും വീണ്ടും ഇറങ്ങാന്‍ പോകുന്നത്. പ്രതിരോധത്തിലെ പിഴവുകള്‍ ഏറക്കുറെ പരിഹരിച്ച ആശ്വാസത്തിലാണ് കോച്ച്‌ ലിയോണല്‍ സ്‌കലോണി. പരാഗ്വേക്കെതിരെ മധ്യനിരയിലും മുന്നേറ്റത്തിലും മാറ്റം ഉറപ്പ്. പരിക്കേറ്റ ജിയോവനി ലോ സെല്‍സോയ്‌ക്ക് പകരം എസേക്വില്‍ പലേസിയോസ്, ലിയാന്‍ഡ്രോ പരേഡസ് എന്നിവരില്‍ ഒരാള്‍ക്ക് അവസരം ലഭിക്കുകയും ചെയ്യും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...