അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ കസ്റ്റംസ് ഓഫീസില്‍; എത്തിയത് അഭിഭാഷകനൊപ്പം

​കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അഭിഭാഷകനൊപ്പം ഹാജരായ അമലയുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തുകയാണ്. അര്‍ജുന്‍ ആയങ്കിയുടെ സാമ്ബത്തിക ഇടപാടുകളെ കുറിച്ച്‌ ചോദിച്ചറിയാനാണ് നിയമ വിദ്യാര്‍ത്ഥി കൂടിയായ അമലയെ വിളിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആയങ്കിയുടെ വീട്ടില്‍ നടന്ന റെയ്‌ഡില്‍ ഡിജിറ്റല്‍ തെളിവുകളടക്കം പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത വസ്‌തുക്കള്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് അമലയോട് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

അതേസമയം, കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷഫീഖിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലിനായി ഏഴ് ദിവസമാണ് കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. ഏഴ് ദിവസം പൂര്‍ത്തിയാകുന്നതോടെ തുടര്‍നടപടി ഇന്നുണ്ടാകും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...