എന്തിന് ആത്മഹത്യ ചെയ്തു ? സുഹൃത്തുക്കളുടെ ചോദ്യങ്ങൾ അവശേഷിപ്പിച്ച്‌ രമേശ് യാത്രയായി

സിനിമാ സീരിയൽ താരം നടൻ രമേശ് വലിയശാലയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കളും അഭിനേതാക്കളും. നാടകരംഗത്ത് നിന്നാണ് രമേശ് അഭിനയലോകത്തേക്ക് എത്തുന്നത്. ഒരുപിടി നല്ല ചിത്രങ്ങളും ഒരുപാട് സീരിയലുകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത രമേശിന്റെ വേർപാട് അടുത്ത സുഹൃത്തുക്കൾക്ക് താങ്ങാനാവുന്നത് ആയിരുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു കടും കൈ ചെയ്തത് എന്ന ചോദ്യത്തിനു മുന്നിലാണ് എല്ലാ സുഹൃത്തുക്കളും.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി സീരിയൽ–സിനിമ രംഗത്ത് സജീവമായ രമേശ് മലയാളികൾക്ക് വളരെ പരിചിതമായ  മുഖമാണ്.
രമേശിന്റെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമൊക്കെ വേദനയോടെ ചോദിക്കുന്നത് ‘എന്തിന് രമേശ് ആത്മഹത്യ ചെയ്തു ?’ എന്നതാണ്. ലൊക്കഷനിൽ നിന്ന് പതിവുപോലെ വളരെ സന്തോഷത്തോടു കൂടിയാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. പക്ഷേ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അദ്ദേഹം വീടിനുള്ളിൽ ആത്മഹത്യാശ്രമം നടത്തിയത്. അടിയന്തരമായി ചികിത്സാ സഹായം നല്കിയെങ്കിലും അദ്ദേഹത്തിൻറെ ജീവൻ രക്ഷിക്കാൻ ആയിരുന്നില്ല .
തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് രമേശ് നാടകത്തില്‍ വളരെ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവർക്കൊപ്പമായിരുന്നു നാടകപ്രവർത്തനം നടത്തിയത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....