വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ ‘നീലവെളിച്ചം’ സിനിമയാക്കാനൊരുങ്ങി ആഷിഖ് അബു. പൃഥിരാജ്, കുഞ്ചാക്കോ ബോബന്, റിമ കലിങ്കല്‍, സൗബിന് ഷാഹിര്‍ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കും. ബഷീറിന്റെ നൂറ്റിപതിമൂന്നാം ജന്മദിനമായ ഇന്നാണ് ആഷിഖ് അബു പുതിയ സിനിമ പ്രഖ്യാപിച്ചത്. അക്ഷര സുൽത്താന്‍ ആദരപൂർവം എന്ന ക്യാപ്ഷനോടെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആഷിക് അബു പങ്കുവെച്ചത്.
നീലവെളിച്ചത്തിന്റെ കഥ വികസിപ്പിച്ച് ബഷീർ എഴുതിയ തിരക്കഥ നേരത്തെ ഭാർഗ്ഗവീനിലയം എന്ന പേരില്‍ സിനിമയായി പുറത്തിറങ്ങിയിരുന്നു. 1964-ല്‍ സംവിധായകൻ ഏ.വിൻസെന്റാണ് ഭാർഗ്ഗവീനിലയം സംവിധാനം ചെയ്തത്. വിന്‍സെന്റിന്റെ ആദ്യചിത്രമായിരുന്നു അത്. പ്രേം നസീർ, മധു, വിജയനിർമ്മല എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.