ലഖ്നൗ: കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി.
ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ആശിഷ് മിശ്ര.
അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ചിലെ ജഡ്ജി ജസ്റ്റിസ് രാജീവ് സിങ്ങാണ് പിന്മാറിയത്. അതേസമയം പിന്മാറുന്നതിന്റെ കാരണം രാജീവ് സിങ്ങ് വ്യക്തമാക്കിയിട്ടില്ല.
ഇനി പുതിയ ബഞ്ച് രൂപീകരിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയില്‍ അടുത്ത വാദം കേള്‍ക്കുന്ന തീയതി നിശ്ചയിക്കുക.