ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ ലൈനപ്പ് ഇന്ന് അറിയാം

ഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ ലൈനപ്പ് ഇന്ന് അറിയാം.അവസാന ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്താന്‍ ഹോങ്കോങ്ങിനെ നേരിടും.

രാത്രി 7:30 ന് ഷാര്‍ജ സ്റ്റേഡിയത്തിലാണ് മത്സരം.

വന്‍ ജയത്തോടെ സൂപ്പര്‍ ഫോര്‍ ഉറപ്പിക്കാന്‍ ഉറച്ചാണ് ബാബര്‍ അസമിന്റെയും സംഘത്തിന്റെയും ഒരുക്കം. ആശ്വാസ ജയം തേടിയാണ് ഹോങ്കോങ്ങ് ഇറങ്ങുന്നത്.

അതേസമയം ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെ 2 വിക്കറ്റിന് തോല്‍പ്പിച്ച്‌ ശ്രീലങ്ക സൂപ്പര്‍ ഫോറില്‍. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം 4 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക മറികടന്നു.

ശ്രീലങ്കന്‍ നിരയില്‍ കുശാല്‍ മെന്‍ഡിസ് 37 പന്തില്‍ നിന്നും 60 റണ്‍സെടുത്തു.ക്യാപ്ടന്‍ ദസുന്‍ ഷനക 45 റണ്‍സെടുത്തു. 39 റണ്‍സ് എടുത്ത അഫീഫ് ഹൊസൈനും 38 റണ്‍സ് എടുത്ത മെഹതി ഹസനുമാണ് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. കുശാല്‍ മെന്‍ഡിസാണ് പ്ലെയര്‍ ഓഫ് ദി മാച്ച്‌.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...