ഏഷ്യാ കപ്പ് കിരീടമുയര്‍ത്തി ശ്രീലങ്ക. ഫൈനലില്‍ പാകിസ്താനെ 23 റണ്‍സിന് തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു.ഭാനുക രജപക്സെയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ശ്രീലങ്കയുടെ ആറാം ഏഷ്യന്‍ കിരീട നേട്ടമാണിത്.