ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിൽ ഹോങ്കോംഗിനെ തകർത്ത് ഇന്ത്യ

ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിൽ ഹോങ്കോംഗിനെ തകർത്ത് ഇന്ത്യ. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഹോങ്കോംഗിനെ ഇന്ത്യ വീഴ്ത്തിയത്. അന്‍വര്‍ അലിയും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുമാണ് ആദ്യപകുതിയിൽ ​ഗോൾ നേടിയത്. മന്‍വീര്‍ സിംഗും ഇഷാന്‍ പണ്ഡിതയുമാണ് രണ്ടാംപകുതിയിൽ ​ഗോളടിച്ചത്. ഇന്ത്യ ഹോങ്കോംഗിനെതിരെ ജയം നേടുന്നത് 29 വര്‍ഷത്തിനുശേഷമാണ്.

നേരത്തെ ഗ്രൂപ്പ് ബിയില്‍ പലസ്തീന്‍, ഫിലിപ്പീന്‍സിനെ തോല്‍പ്പിച്ചതോടെതന്നെ ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയിരുന്നു. യോഗ്യതാ പോരാട്ടങ്ങളില്‍ നേരത്തെ കംബോഡിയെയും അഫ്ഗാനിസ്ഥാനെയുമാണ് ഇന്ത്യ തോല്‍പ്പിച്ചത്. തുടര്‍ച്ചയായി രണ്ട് തവണ ഇന്ത്യ ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത് ഇതാദ്യമായാണ്.

കളി തുടങ്ങി രണ്ടാം മിനിറ്റിലാണ് അന്‍വര്‍ അലി ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ആദ്യ പകുതി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രിയുടെ 84-ാം ഗോളായിരുന്നു ഇത്. ഇതോടെ രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ ഇതിഹാസ താരം ഫ്രാങ്ക് പുഷ്കാസിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും ഛേത്രിക്കായി.

മന്‍വീര്‍ സിംഗ് 85-ാം മിനിറ്റിലും ഇഷാന്‍ പണ്ഡിത ഇഞ്ചുറി ടൈമിലുമാണ് ഗോള്‍ നേടിയത്. 82-ാം മിനിറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന് പകരക്കാരനായാണ് ഇഷാന്‍ പണ്ഡിത ഇറങ്ങിയത്. രണ്ടാം പകുതിയില്‍ ഹോങ്കോംഗ് ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്തിയെങ്കിലും ​ഗോളടിക്കാനായില്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പാര്‍ക്കിന്‍സണ്‍സ് ചികിത്സയില്‍ വന്‍ മുന്നേറ്റം: ഡിബിഎസ് ചികിത്സയ്ക്ക് ആധുനിക ന്യൂറോനേവ് എം.ഇ.ആര്‍ സാങ്കേതികവിദ്യ ദക്ഷിണേഷ്യയില്‍ ആദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി – മെഡ്‌ട്രോണിക്ക് കൂട്ടുകെട്ട്

ഇടത്ത് നിന്ന് വലത്തേക്ക്, ഡോ. അനുപ് ആർ വാര്യർ ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് ആസ്റ്റർ മെഡ്സിറ്റി , ഡോ. ആശ കിഷോർ, സീനിയർ കൺസൾട്ടന്റ്,ന്യൂറോളജി ആൻഡ് മൂവ്മെന്റ് ഡിസോർഡർ ,ഫർഹാൻ യാസിൻ,...

ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും

കൊച്ചി: മധ്യപ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച മലയാളി സൈനികന്‍ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും. എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ജബല്‍പൂരിലുള്ള നിര്‍മലിന്റെ ഭാര്യ...

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ഉള്‍പ്പെടെ 21 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. മദ്യനയത്തിലെ ക്രമക്കേട് വിഷയവുമായി ബന്ധപ്പെട്ടാണ് നടപടി. എന്ത് ചെയ്താലും കുഴപ്പമുണ്ടാക്കുന്നുവെന്ന ആരോപണവുമായി സിസോദിയ രംഗത്തുവന്നു. മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ...