ഏഴ് രാജ്യങ്ങളിലായി നിരക്കിളവുകളോടെ 1000 ശസ്ത്രക്രിയകൾ പ്രഖ്യാപിച്ച് ആസ്റ്റർ ഡി എം ഹെൽത്ത് കെയർ

*ആസ്റ്റർ വോളന്റിയേഴ്സിന്റെ “കൈൻഡ്നെസ്സ് ഇസ് എ ഹാബിറ്റ് ” എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഈ ഉദ്യമം

കൊച്ചി: ആസ്റ്റർ ഡി എം ഹെൽത്ത് കെയർ മുപ്പത്താറാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് 7 രാജ്യങ്ങളിലെ 26 ആസ്റ്റർ ഹോസ്പ്പിറ്റലുകൾ വഴി നിര്‍ധനരായ രോഗികള്‍ക്ക് നിരക്കിളവുകളോടെ 1000 ശസ്ത്രക്രിയകൾ ലഭ്യമാക്കാൻ ആസ്റ്റർ വോളന്റിയേഴ്‌സ്.

ആസ്റ്റര്‍ വോളന്റിയേഴ്സിന്റെ “കൈൻഡ്നെസ്സ് ഈസ് എ ഹാബിറ്റ് “എന്ന പേരിൽ ആരംഭിച്ച പുതിയ ക്യാമ്പയിനിന്റെ ഭാഗമായിയാണ്‌ ഇന്ത്യയിലെയും, ജി. സി. സി. യിലെയും 7 രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ആശുപത്രികളിലായി സാമ്പത്തികമായി ദുര്‍ബലരായ രോഗികള്‍ക്ക് ജീവന്‍രക്ഷാ ശസ്ത്രക്രിയകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നത്. ഇതില്‍ 25% അല്ലെങ്കില്‍ 250 ശസ്ത്രക്രിയകള്‍ സൗജന്യമായും ബാക്കിയുള്ളവ 50 ശതമാനത്തിലധികം സബ്‌സിഡിയോടെയും നൽകും.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിൽ 1,000-ലധികം നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യവും, സബ്‌സിഡി നിരക്കിലുമുള്ള ചികിത്സ പ്രദാനം ചെയ്യുമെന്നും ക്യാമ്പയിനിന്റെ ഭാഗമായി ആയിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

7 രാജ്യങ്ങളിലെ 28,000-ലധികം ആസ്റ്റര്‍ ജീവനക്കാര്‍ക്ക് അവരുടെ സേവനത്തിനുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട്, ഓരോരുത്തര്‍ക്കും സൗജന്യ ആരോഗ്യ പരിശോധന പാക്കേജും ലഭ്യമാക്കും. കൂടാതെ ക്യാമ്പയിൻ കാലയളവില്‍, #KindnessisaHabit എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ അവരുടെ കാരുണ്യപ്രവൃത്തികള്‍ പങ്കുവയ്ക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായുളള നടപടികള്‍ സ്വീകരിക്കുമെന്നും ഡോ.ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...