പുതിയ 5 ലാബുകളുമായി ആസ്റ്റർ ലാബ്സ് തൃശ്ശൂരിൽ പ്രവർത്തനമാരംഭിക്കുന്നു

ആസ്റ്റർ ലാബ്‌സിലൂടെ ഉപഭോക്താക്കൾക്ക് കേരളത്തിലുടനീളമുള്ള ആസ്റ്റർ ഹോസ്പ്പിറ്റലുകളിൽ വിവിധ പരിശോധനകൾക്കും ചികിത്സകൾക്കും ഇളവുകൾ ലഭ്യമാകും

തൃശൂർ: 12-01-2023 : ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ പരിരക്ഷ ജനങ്ങൾക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ ഡയഗ്നോസ്റ്റിക് വിഭാഗമായ ആസ്റ്റർ ലാബ്സ് നഗരത്തിലെ 5 ഇടങ്ങളിലായി പ്രവർത്തനമാരംഭിക്കുന്നു. വെസ്റ്റ് ഫോർട്ട്, കൊക്കാല, എംജി റോഡ്, കാളത്തോട്, വാടാനപ്പള്ളി എന്നിവിടങ്ങളിലാണ് പുതിയ ലാബുകൾ പ്രവർത്തനമാരംഭിക്കുന്നത്. തൃശൂർ ജില്ലയിലെ ആസ്റ്റർ ലാബുകളുടെ അതിവേഗ വിപുലീകരണ പദ്ധതിയുടെ ആദ്യ ചുവടുവെപ്പാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലാബുകളുള്ള മെഡിക്കൽ ലബോറട്ടറി ശൃംഖലയാണ് ആസ്റ്റർ ലാബ്സ്

അത്യാധുനിക സാങ്കേതികവിദ്യകൾക്ക് പുറമെ ആസ്റ്റർ ലാബുകളിലെ എല്ലാ പരിശോധനകളും രോഗനിർണ്ണയങ്ങളും പരിചയസമ്പന്നരായ മൈക്രോബയോളജിസ്റ്റുകളുടെയും പാത്തോളജിസ്റ്റുകളുടെയും നേതൃത്വത്തിലാണ് നടക്കുന്നത് . തൃശ്ശൂരിൽ ആരംഭിച്ചിരിക്കുന്ന പുതിയ ലാബുകൾ മറ്റെല്ലാ കേന്ദ്രങ്ങളെപ്പോലെത്തെന്നെ ഉപഭോക്താക്കൾക്ക് അടിസ്ഥാനപരവും കൃത്യതയുമുള്ള ടെസ്റ്റ് ഫലം നൽകുന്നു. സാധാരണ പരിശോധനകൾക്ക് പുറമെ മറ്റു പ്രത്യേക പരിശോധനകൾക്കായി സാമ്പിളുകൾ കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിലേക്കോ ബാംഗ്ലൂർ ആസ്ഥാനമാക്കിയുള്ള ആസ്റ്ററിന്റെ ഗ്ലോബൽ റഫറൻസ് ലാബിലേക്കോ ആണ് അയക്കുക. ലോകമെമ്പാടുമുള്ള എല്ലാ ആസ്റ്റർ ലൊക്കേഷനുകളിൽനിന്നും പരിശോധനാ സാമ്പിളുകൾ സ്വീകരിക്കുന്ന കേന്ദ്രമാണ് ഗ്ലോബൽ റഫറൻസ് ലാബ്.

“ലോകോത്തരനിലവാരത്തിലുള്ള ഈ ലാബുകൾ ജനങ്ങൾക്കായി തുറന്നുനൽകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ ടെസ്റ്റുകളിലും ഉപകരണങ്ങളിലും ജർമൻ- അമേരിക്കൻ സാങ്കേതികവിദ്യകളാണ് പിന്തുടർന്ന് വരുന്നത് ഇതുവഴി ഉപഭോക്താക്കൾക്ക് കൃത്യതയും സ്ഥിരതയാർന്നതുമായ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നു. അതിനൂതന സാങ്കേതികവിദ്യകളും, ഉപകരണങ്ങളും, വർഷങ്ങളുടെ പരിചയസമ്പത്തും വഴി കേരളത്തിലുള്ള ഏറ്റവും പ്രാദേശികമായ സ്ഥലങ്ങളിൽ പോലും ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ ആസ്റ്റർ ലാബുകൾ വഴി എത്തിക്കാൻ സാധിക്കുമെന്ന് ” ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരളാ ആൻഡ് തമിഴ്നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.

ജില്ലയിൽ പുതുതായി പ്രവർത്തനമാരംഭിക്കുന്ന 5 ലാബുകൾകൂടി ചേർന്ന് കേരളത്തിലുള്ള ആസ്റ്റർ ലാബുകളുടെ എണ്ണം 90 ആയി മാറും. മാർച്ചോടുകൂടി തൃശ്ശൂരിൽ 20 ലാബുകൾകൂടി ആരംഭിക്കാനാണ് പദ്ധതി, ഓഗസ്‌റ്റോടെ ജില്ലയിലെ ആകെ ലാബുകളുടെ എണ്ണം 50 ആയി മാറും.
ഉദ്‌ഘാടനദിനത്തോടനുബന്ധിച്ച് വിവിധ ടെസ്റ്റുകൾക്ക് 15% ഇളവ് ജനങ്ങൾക്ക് നൽകും, കൂടാതെ ആസ്റ്റർ ലാബുകളിൽ നിന്നും പരിശോധന നടത്തുന്ന എല്ലാ രോഗികൾക്കും ആസ്റ്റർ ആശുപത്രികളിൽ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. വിസിറ്റിങ് ഡോക്ടർമാർ ഒഴികെയുള്ള ഡോക്ടർമാരുടെ പരിശോധനയിൽ 25% ഇളവും, റേഡിയോളജി പ്രൊസിജിയറുകൾക്ക് 20% ഇളവും, ഹെൽത്ത് ചെക്കപ്പിന് 20% ഇളവും ആസ്റ്റർ ലാബ്സ് പ്രധാനം ചെയ്യുന്നുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...