രാജ്യത്തിൻറെ 74മത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് 74% വരെ നിരക്കിളവുകൾ
കൊച്ചി : രാജ്യത്തിൻറെ 74മത് റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ ഡയഗ്നോസ്റ്റിക് വിഭാഗമായ ആസ്റ്റർ ലാബ്സ് സംസ്ഥാനത്തിലുടനീളമുള്ള 74 വൃദ്ധസദനങ്ങൾ കേന്ദ്രീകരിച്ച് നിരക്കിളവുകളോടെ ടെസ്റ്റുകളും മറ്റാനുകൂല്യങ്ങളും നൽകുന്നു. കൂടാതെ ഇന്നേ ദിവസം ആസ്റ്റർ ലാബുകളിൽ എത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും ടെസ്റ്റ് പാക്കേജുകളിൽ 74% വരെ നിരക്കിളവുകളും പ്രദാനം ചെയ്യുന്നു
സമൂഹത്തിലേക്ക് കൂടുതൽ ആനുകൂല്യങ്ങൾ എത്തിക്കുവാൻ കഴിയുന്ന ഈ പദ്ധതിയിലൂടെ വൃദ്ധസദനങ്ങളിലെ എല്ലാ അന്തയ്വാസികൾക്കും സൗജന്യമായി ഷുഗർ -കൊളസ്ട്രോൾ ടെസ്റ്റുകൾ ചെയ്യുവാനുള്ള സജ്ജീകരണങ്ങൾ ഒരുക്കും . കൂടാതെ ചിലവേറിയ വൈദ്യചികിത്സയ്ക്ക് ആവശ്യമായ ടെസ്റ്റുകൾ നിരക്കിളവുകളോടെയും ആസ്റ്റർ ലാബ്സ് താമസക്കാർക്ക് നൽകും.
“നമ്മുടെ രാജ്യത്തിൻറെ മുതിർന്ന പൗരന്മാരാണ് നമ്മുടെ മുന്നോട്ടുള്ള വഴികൾ എളുപ്പമാക്കിയത്. പലപ്പോഴും അവരെ നമ്മൾ വിസ്മരിക്കുന്നു. വൈദ്യപരിചരണം ആവശ്യമുള്ള എല്ലാ വയോജനങ്ങൾക്കും ഉപകാരപ്രദമാകുന്ന ഇത്തരം ഒരു പദ്ധതി പ്രഖ്യാപ്പിക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇവർക്ക് ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളുടെ പിൻബലത്തോടെ കൃത്യവും സ്ഥിരതയാർന്നതുമായ ചികിത്സ സഹായം ഉറപ്പുവരുത്തുമെന്നും ” ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരളാ ആൻഡ് തമിഴ്നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു
ഇതോടൊപ്പം ആസ്റ്റർ ലാബുകളിൽ നിന്നും പരിശോധന നടത്തുന്ന എല്ലാ രോഗികൾക്കും ആസ്റ്റർ ആശുപത്രികളിൽ പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. വിസിറ്റിങ് ഡോക്ടർമാർ ഒഴികെയുള്ള ഡോക്ടർമാരുടെ പരിശോധനയിൽ 25% ഇളവും, റേഡിയോളജി ചികിത്സകൾക്ക് 20% ഇളവും, ഹെൽത്ത് ചെക്കപ്പിന് 20% ഇളവും ആസ്റ്റർ ലാബ്സ് പ്രദാനം ചെയ്യുന്നുണ്ട്. ജനുവരി 11 മുതൽ തുടങ്ങിയ ഇളവ് 31 വരെ ഉണ്ടായിരിക്കുന്നതാണ്.