ചവറ സ്പെഷ്യൽ സ്കൂൾ അധ്യാപകരെ ആദരിച്ചു ആസ്റ്റർ മെഡ്‌സിറ്റി

അധ്യാപകർക്കായി പ്രത്യേകം ഇളവുകൾ അടങ്ങിയ ആസ്റ്റർ മെൻറ്റേഴ്സ് കാർഡ് പുറത്തിറക്കി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി സെപ്റ്റംബർ 05,2022: പാട്ടും ആട്ടവും നിറഞ്ഞ ഉത്സവാന്തരീക്ഷം.. ആടിയും പാടിയും ദൈവത്തിന്റെ മാലാഖമാർ നിറഞ്ഞ വേദിയിലാണ് ലൈഫ്ടൈം അച്ചീവമെന്റ് സിസ്റ്റർ മെറിൻ ഫ്രാൻസിസ് ഏറ്റു വാങ്ങിയത്. ഇതോടൊപ്പം സ്കൂളിലെ 53 അധ്യാപകർ പ്രശംസ പത്രവും ഏറ്റുവാങ്ങി. തങ്ങളുടെ പ്രിയ ടീച്ചർമാർ ആസ്റ്റർ മെഡ്സിറ്റിയുടെ ആദരവ് ഏറ്റ് വാങ്ങുന്നത് നിറഞ്ഞ കൈയ്യടികളോടെ അവർ ആഘോഷിച്ചു. കൂനമാവ് ചവറ സ്പെഷ്യൽ സ്കൂളിലെ ടീച്ചർമാരെയാണ് അധ്യാപക ദിനത്തോടനുബന്ധിച്ചു ആസ്റ്റർ മെഡ്സിറ്റി ആദരിച്ചത്.ഓണാഘോഷ ദിനത്തിൽ പ്രിയപ്പെട്ട ടീച്ചർമാർക്ക് ആദരവ് നൽകുന്നത് കാണാൻ മാതാപിതാക്കളും കുട്ടികൾക്കൊപ്പം സ്കൂളിൽ സന്നിഹിതരായിരുന്നു.

സാധാരണ അധ്യാപകരേക്കാൾ കൂടുതൽ സമയവും, ക്ഷമയും, അധ്വാനവും സ്പെഷ്യൽ സ്കൂളിലെ അധ്യാപകർക്ക് ആവശ്യമാണ്. ഇത്തരം കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലേക്കു കൊണ്ട് വരുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് ഒരു കാരണവശാലും വിസ്മരിക്കുവാൻ കഴിയുന്നതുമല്ല. ഭിന്നശേഷിയുള്ള നിരവധി പേർക്ക് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സ്ഥാപനങ്ങളിൽ ജോലി നൽകിയിട്ടുമുണ്ട്. സമൂഹത്തോടുള്ള ഞങ്ങളുടെ കടമയാണ് ഇവിടെ ഞങ്ങൾ നിറവേറ്റുന്നതെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തു ആസ്റ്റർ മെഡ്സിറ്റി ഡയറക്ടർ ഓഫ് മെഡിക്കൽ അഫയേഴ്സ് ഡോ. ടി ആർ ജോൺ പറഞ്ഞു.
ചെണ്ട മേളം, തിരുവാതിരകളി തുടങ്ങി വിവിധ കലാപരിപാടികൾ ചടങ്ങിന് കൂടുതൽ മിഴിവേകി.

അധ്യാപകർക്കായി പ്രത്യേകം ഇളവുകൾ അടങ്ങിയ ആസ്റ്റർ മെൻറ്റേഴ്സ് കാർഡ് ചടങ്ങിൽ ആസ്റ്റർ മെഡ്സിറ്റി ബിസിനസ് ഹെഡ് രാമസുബ്രമണ്യം വിതരണം ചെയ്തു. വരും ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ അധ്യാപകർക്കും മെന്റേഴ്സ് കാർഡുകൾ വിതരണം ചെയ്യും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...