‘ഗാര്‍ഡന്‍ ഓഫ് ലൈഫ് അവയവദാതാക്കള്‍ക്ക് ആദരമർപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

കൊച്ചി, നവംബർ 29, 2022: അവയവങ്ങള്‍ ദാനം ചെയ്ത് നിരവധി പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശേഷം നമ്മെ വിട്ടു പോയവര്‍ക്കായി കേരളത്തിലാദ്യമായി ഒരു സ്മാരകം നിർമ്മിച്ച് കൊച്ചി ആസ്റ്റർ മെഡ്സിറ്റി.

ലോക അവയവദാന ദിനത്തിൽ ആസറ്റര്‍ ഡി. എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന്‍ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച ‘ഗാര്‍ഡന്‍ ഓഫ് ലൈഫ് ‘ എന്ന സ്മാരകത്തിന്റെ ഉത്ഘാടന കർമ്മം ദേശീയ അവയവദാന ദിനത്തിൽ ആസ്റ്റർ മെഡ്സിറ്റിയിൽ ആദ്യമായി 2015 ൽ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്ത ജെയിംസ് കെ.ജെയുടെ ഭാര്യ ഗ്രേസി ജെയിംസ് നിര്‍വഹിച്ചു.

അവയവദാനമെന്ന പുണ്യത്തിലൂടെ മറ്റുള്ളവര്‍ക്ക് ജീവന്‍ പകര്‍ന്നു നല്‍കിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള ആദരമായിട്ടാണ് സ്മാരകം.

അവയവദാന ദിനത്തോടനുബന്ധിച്ച് മരണാനന്തരം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യുമെന്ന് ആസ്റ്റർ മെഡ്സിറ്റി ജീവനക്കാർ പ്രതിജ്ഞയെടുത്തു.

ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ അഫയേഴ്സ് ഡയറക്ടര്‍ ഡോ. ടി ആര്‍ ജോണ്‍,ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. അനുപ് വാര്യർ, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ആശുപത്രിയിലെ മറ്റ് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...