കാൻസർ ചികിത്സക്ക് ഫാ. ഡേവിസ് ചിറമേലുമായി കൈകോർത്ത് ആസ്റ്റർ മെഡ് സിറ്റി

 

തൃശ്ശൂർ: കാൻസർ രോഗത്തിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും, അസുഖ ബാധിതരായവർക്ക് ആഗോള നിലവാരത്തിലുള്ള ചികിത്സ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുമായി ആസ്റ്റർ മെഡ് സിറ്റി പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ ഫാദർ ഡേവിസ് ചിറമേലുമായി സഹകരിക്കുന്നു.

“കിഡ്നി പ്രീസ്റ്റ്” എന്നറിയപ്പെടുന്ന ഫാ. ചിറമേൽ ആക്സിഡന്റ് കെയർ, ട്രാൻസ്‌പോർട് സർവീസ്, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നീ ജീവകാരുണ്യ സ്ഥാപനങ്ങളുടെ സ്ഥാപകൻ കൂടിയാണ്.

ആസ്റ്റർ ഹോസ്പിറ്റലുകളിൽ 200ലധികം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഇതിനോടകം വിജകരമായി പൂ‍ർത്തിയാക്കിയതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. അർബുദ രോഗ ചികിത്സയിൽ ഏറെ വൈദഗ്ധ്യമുള്ള ഡോക്ടർമാരുടെ സംഘമാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്.

‘ആസ്റ്റർ കെയർ ടുഗെതർ’ എന്നപേരിൽ പദ്ധതി സംസ്ഥാനത്താകമാനം നടപ്പിലാക്കുകയാണ് ലക്ഷ്യം. ആഗോള നിലവാരത്തിലുള്ള അർബുദരോഗ ചികിത്സ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ലഭ്യമാക്കാൻ ഉദ്ദേശിച്ചാണ് പദ്ധതി.

എല്ലാത്തരം അർബുദ രോഗങ്ങൾക്കും വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ആസ്റ്റർ ഹോസ്പിറ്റലുകളിൽ ലഭ്യമാണ്. ആസ്റ്റർ ഹോസ്പിറ്റലുകൾ ഇല്ലാത്ത ജില്ലകളിൽ പ്രാദേശിക ആശുപത്രികളുമായോ, മറ്റ് സ്ഥാപനങ്ങളുമായോ ചേർന്ന് കീമോ തെറാപ്പി യൂണിറ്റുകൾ സ്ഥാപിക്കും. കൂടാതെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനവും ഈ സെന്ററുകളിൽ ഏർപ്പെടുത്തും.

ലോകോത്തര നിലവാരത്തിലുള്ള അർബുദരോഗ ചികിത്സ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഉറപ്പാക്കുന്ന പദ്ധതിയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു. സാധാരണ ജനങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി ആസ്റ്റർ മെഡ് സിറ്റിയുമായി സഹകരിച്ച്‌ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

അർബുദ രോഗചികിത്സകളുടെ ചിലവ് മൂലം നി‍ർധനരായ കുടുംബങ്ങളിലെ രോഗികൾക്ക് ജീവൻ അപകടത്തിലാകരുതെന്ന ചിന്തയാണ് പുതിയ പദ്ധതിയിലേക്ക് ആസ്റ്റ്റിനെ നയിച്ചതെന്ന് ആസ്റ്റ‍ർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ റീജണൽ ഡയറക്ടർ ഫ‍ർഹാൻ യാസിൻ പറഞ്ഞു.

കൃത്യസമയത്ത് രോഗ നിർണയം നടത്തുക, എത്രയും വേഗം നിലവാരമുള്ള ചികിത്സ നൽകുക എന്നിവ അർബുദ രോഗ ചികിത്സയിൽ വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും സാഹചര്യങ്ങൾ നിമിത്തം സാധാരണ ജനങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാകുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. ഭീമമായ ചികിത്സ ചിലവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരെ വിഷമത്തിലാക്കുന്നു. ഇതിനൊരു പരിധിവരെ പരിഹാരം കാണുകയാണ് ലക്ഷ്യം. ഫ‍ർഹാൻ യാസിൻ വ്യക്തമാക്കി.

അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം മതിയായ ചികിത്സ ലഭിക്കാതെ ആരും ദുരിതം അനുഭവിക്കരുതെന്ന ആസ്റ്ററിന്റെ സ്ഥാപിത ലക്ഷ്യത്തെ ഉയ‍ർത്തിപ്പിടിക്കുന്നതാണ് ആസ്റ്റർ കെയർ ടുഗെതർ പദ്ധതിയെന്ന് ആസ്റ്റർ മെഡ് സിറ്റി ഓങ്കോ സർജറി സീനിയർ കൺസൾട്ടന്റ് ഡോ. ജെം കളത്തിൽ പറഞ്ഞു.
കാന്‍സര്‍ രോഗം മൂലം ഓരോ വര്‍ഷവും ശരാശരി 8.7ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ജീവന്‍ നഷ്ടമാകുന്നത്. അതില്‍ ഏകദേശം 25000ത്തോളം പേര്‍ കേരളത്തില്‍ നിന്നുമാണ്. എത്രയും വേഗത്തിൽ രോഗ നിർണയം നടത്തുക, ഉടൻ വിദഗ്ധ ചികിത്സ ഉറപ്പാക്കുക ചികിത്സ മുടങ്ങാതെ ശ്രദ്ധിക്കുക എന്നിവ അർബുദ ചികിത്സയിൽ പരമ പ്രധാനമാണ്. പലപ്പോഴും കാൻസർ രോഗങ്ങൾ വൈകി അറിയുന്നതും നിലവാരമുള്ള ചികിത്സ ലഭ്യമാകാത്തതും മൂലം ജീവൻ നഷ്ടമാകുന്നുമുണ്ട് ഈ സ്ഥിതിക്ക് മാറ്റം കൊണ്ടുവരുന്നതിനുള്ള ചുവടുവയ്പ്പാണ് ആസ്റ്റ‍ർ ഹോസ്പിറ്റൽ ന്റെ നേതൃത്വത്തിൽ പുതിയ പദ്ധതിയിലൂടെ നടത്തുന്നതെന്നും ഡോ. ജെം കളത്തിൽ ചൂണ്ടിക്കാട്ടി.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായ രോഗബാധിതർ അവരുടെ അവസ്ഥ സാക്ഷ്യപ്പെടുത്തുന്ന രേഖകൾ സഹിതം സമീപിച്ചാൽ ഇളവുകളും, സഹായങ്ങളും ലഭിക്കും. മജ്ജ മാറ്റിക്കൽ ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക്‌ പ്രത്യേക നിരക്കിൽ സേവനം ലഭ്യമാക്കും. ആസ്റ്റർ മെഡ് സിറ്റി കൊച്ചി, ആസ്റ്റർ മിംസ് കോഴിക്കോട് എന്നീ ആശുപത്രികളെ കൂടാതെ ആസ്റ്റർ മിംസ് കോട്ടക്കൽ, ആസ്റ്റർ മിംസ് കണ്ണൂർ എന്നീ ആശുപത്രികളും പദ്ധതിക്ക് നേതൃത്വമേകും. കൂടുതൽ വിവരങ്ങൾക്ക്
8111998098, 8113078000,9656000601 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...