തൈറോയ്ഡ് കാന്‍സറിനുള്ള അയഡിന്‍ തെറാപ്പി ചികിത്സയ്ക്ക് 50% വരെ നിരക്കിളവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 36 ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രത്യേക ആനുകൂല്യം

കൊച്ചി – തൈറോയ്ഡ് കാന്‍സര്‍ രോഗികള്‍ക്ക് സമയബന്ധിതമായി ചികിത്സ ഉറപ്പാക്കണമെന്ന ലക്ഷ്യത്തോടനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി രംഗത്തെത്തിയത്. സംസ്ഥാനത്ത് തൈറോയ്ഡ് കാന്‍സര്‍ രോഗികള്‍ അയഡിന്‍ തെറാപ്പി ചികിത്സ ലഭിക്കാതെ വലയുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ അയഡിന്‍ തെറാപ്പി ചികിത്സയ്ക്ക് അമ്പത് ശതമാനം നിരക്കിളവില്‍ ചികിത്സ ഉറപ്പാക്കുവാന്‍ അധികൃതര്‍ തീരുമാനിച്ചത്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം ഹെഡ് ഡോ.ഷാഗോസിന്റെ നേതൃത്വത്തിലായിരിക്കും അയഡിന്‍ തെറാപ്പി നടത്തുന്നത്. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഈ ചികിത്സാരീതിയുടെ പ്രയോജനം നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി 8111998054, 8075422773 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...