തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിയായ ഉമ തോമസിന് ആശംസകളുമായി ആസ്റ്റർ മെഡ്സിറ്റി മാനേജ്മെന്റും സഹപ്രവർത്തകരും. ആഹ്ലാദപ്രകടനം കലൂർ സ്റ്റേഡിയത്തിന് സമീപം എത്തിയപ്പോഴാണ് പൂച്ചെണ്ട് നൽകിക്കൊണ്ട് ആസ്റ്റർ മെഡ്സിറ്റി മാനേജ്മെന്റും സഹപ്രവർത്തകരും ഉമ തോമസിനെ വരവേറ്റത്. ആസ്റ്റർ മെഡ്സിറ്റിയിൽ സേവനം അനുഷ്ഠിച്ചു വരികയാണ് ഉമ തോമസ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായത്.
സഹപ്രവർത്തകയായ ഉമ തോമസ് സംസ്ഥാന നിയമനിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്തിൽ അഭിമാനവും സന്തോഷം ഉണ്ടെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ ക്ലസ്റ്റർ റീജണൽ ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു.
ഫർഹാൻ യാസിൻ, ആസ്റ്റർ മെഡ്സിറ്റി, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് അനൂപ് വാരിയർ , എച്ച്ആർ ഹെഡ് അശ്വിൻ ദിവാകരൻ, മീഡിയ റിലേഷൻ മാനേജർ ശരത്കുമാർ ടിഎസ്, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്-റീജണൽ ഡയറക്ടർ സാബിത് എകെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അനുമോദനങ്ങളേകാൻ എത്തിയത്.