കൊച്ചി — സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി വരുന്ന രോഗികള്‍ക്ക് 90,000 രൂപ എന്ന പ്രത്യേക പാക്കേജില്‍ മികച്ച നിലവാരത്തോടെ ചികിത്സ ഉറപ്പാക്കുന്നതാണ്.സാമ്പത്തികമായി പിന്നോക്കക്കാരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
8111998171 , 8111998143