ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെയുളള ആക്രമണങ്ങള്‍; കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ടുള്ള കേസ് പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണ പരാതികളില്‍ ഡി ജി പി തന്നെ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.ആക്രമണങ്ങളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെന്നും സ്വകാര്യആശുപത്രികള്‍ കോടതിയെ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കേരളത്തില്‍ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 50000 രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ പലപ്പോഴും ഇത്തരം കേസുകളിലെ പ്രതികള്‍ക്കെതിരെ കാര്യമായ നടപടിയുണ്ടാകാറില്ല.

ജാമ്യമില്ലാ കുറ്റം ചുമത്തിയാലും കുറ്റപത്രം യഥാസമയം നല്‍കാതെയും വിചാരണ വൈകിപ്പിച്ചും പ്രതികളെ സഹായിക്കുന്ന നടപടികളാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമ സംഭവങ്ങളും കൂടിവരികയാണ്. അടുത്തിടെ തലസ്ഥാന ജില്ലയില്‍ മാത്രം നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...