മെല്‍ബണ്‍:ഓസ്്ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം കിരീടം ജാപ്പനീസ് താരം നവോമി ഒസാക്കയ്ക്ക്. അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഒസാക കിരീടം നേടിയത്. സ്കോര്‍ 6-4,6-3
നവോമിയുടെ രണ്ടാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും നാലാമത്തെ ഗ്രാന്‍ഡ് സ്ലാം നേട്ടവുമാണിത്. ഇരുപത്തിമൂന്നുകാരിയായ ഒലാക്ക സെമി ഫൈനലില്‍ സെറീന വില്യംസിനെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്.
മോണിക്ക സെലസിന് ശേഷം കരിയറിലെ ആദ്യ നാല് മേജര്‍ ഫൈനലുകളും വിജയിക്കുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും ഇതോടെ നവോമി സ്വന്തമാക്കി.